
അടിമാലി: അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന അഷ്ടബന്ധ നവീകരണകലശം സമാപിച്ചു. നവീകരണ, താന്ത്രിക ക്രിയകളിലൂടെ ദേവ ചൈതന്യം വര്‍ധിപ്പിക്കുന്നതിനാണ് ദേവ പ്രശ്ന വിധി പ്രകാരവും തന്ത്രശാസ്ത്ര പ്രകാരവും ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകല കിയകള്‍ നടത്തുന്നത്.ഈ മാസം 8നായിരുന്നു അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകലശത്തിന് തുടക്കം കുറിച്ചത്.

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പൂജാ ചടങ്ങുകളാണ് അഷ്ടബന്ധ നവീകരണകലശത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നടന്നത്. 7 ദിവസം നീണ്ട അഷ്ടബന്ധ നവീകരണകലശ ക്രിയകള്‍ ഇന്ന് സമാപിച്ചു.ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന് തന്ത്രികളുടെയും ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തിയുടെയും കാര്‍മ്മികത്വത്തിലാണ് അഷ്ടബന്ധ നവീകരണ കലശ ക്രിയകള്‍ നടന്നത്.

ബിംബ കലശ അഷ്ടബന്ധത്തോടു കൂടി കലശ ക്രിയകള്‍ സമാപിച്ചു. ക്ഷേത്രം ഭാരവാഹികളായ ദേവരാജന്‍ ചെമ്പോത്തിങ്കല്‍, എസ് കിഷോര്‍, ടി പി അശോകന് എന്നിവരുടെ നേതൃത്വത്തിലാണ് അഷ്ടബന്ധ നവീകരണകലശ ചടങ്ങുകള്‍ നടന്നത്.