
അടിമാലി: ഇടുക്കി ജില്ലാ വുഷു ചാമ്പ്യന്‍ഷിപ്പ് അടിമാലി ബ്രൂസ്ലി രാജ് മാസ്റ്റര്‍ ജീറ്റ് കുനെ ദോ അക്കാഡമിയില്‍ നടന്നു.സബ്ജൂനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള ചാമ്പ്യന്‍ഷിപ്പാണ് നടന്നത്.

ചാമ്പ്യന്‍ഷിപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം രഞ്ചിത്ത് എം ആര്‍ ഉദ്ഘാടനം ചെയ്തു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് മത്സരത്തിന്റെ ഭാഗമായി പങ്കെടുത്തത്.

വുഷു അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രാജ് ജേക്കബ് ചാമ്പ്യന്‍ഷിപ്പിന്റെ ചെയര്‍മാനായിരുന്നു. ജില്ലാ സെക്രട്ടറി അഭിജിത് ശിവന്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.