
അടിമാലി: അടിമാലി മന്നാംകാല മുസ്ലിം ജുമാമസ്ജിദിന്റെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹായത്തോടെ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങ് നടന്നു.

മന്നാംകാല മുസ്ലിം ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ കമ്മിറ്റി രൂപീകരിക്കുകയും സി എച്ച് ഇബ്രാഹിം ചെയര്‍മാനായുള്ള 15 അംഗ നിര്‍മ്മാണ കമ്മിറ്റി കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് വീടിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.അടിമാലി ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിദ് മുഹമ്മദ് ശെരീഫ് താക്കോല്‍ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഓടക്കാ സിറ്റി ഇമാം സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍ അല്‍ ഐദറൂസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ജുമാ മസ്ജിദ് പ്രസിഡന്റ് നാസര്‍ ചൂരവേലി അധ്യക്ഷത വഹിച്ചു. മന്നാംകാല ജുമാ മസ്ജിദ് ഇമാം അഷറഫ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സുനീര്‍ കാരിമറ്റം, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, എം പി കെ ഹസ്സൈനാര്‍, മക്കാര്‍ പുളിക്കക്കുടി, സെയ്ദ് മൂലെതൊട്ടി, ജെബിഎം അന്‍സാര്‍, എസ് എ ഷാജര്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് ഇബ്രാഹിമും വിവിധ ഉസ്താദുമാരും ചേര്‍ന്ന് താക്കോല്‍ കൈമാറി.