
മറയൂര്‍: മറയൂരിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.മറയൂര്‍ മേലാടി സ്വദേശി നന്ദുവെന്ന് വിളിക്കുന്ന നാഗമണികണ്ഡനാണ് മരിച്ചത്.മറയൂര്‍ കോവില്‍ക്കടവ് റോഡില്‍ ജീപ്പ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം നടന്നത്.

അപകടത്തില്‍ മറയൂര്‍ മേലാടി സ്വദേശി നന്ദുവെന്ന് വിളിക്കുന്ന നാഗമണികണ്ഡന്‍ മരിച്ചു.ബാബു നഗറിന് സമീപം വച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറിയുകയായിരുന്നു.പട്ടം കോളനിക്ക് സമീപം മരത്തിലിടിച്ച് മറ്റൊരു വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.

അപകടത്തില്‍പരിക്കേറ്റവരെ ജീപ്പില്‍ കയറ്റി ആശുപത്രിയിലേക്ക് പോകുവഴി ഈ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മറയൂര്‍ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.