
മൂന്നാര്‍:മൂന്നാറില്‍ വീണ്ടും കാറില്‍ യുവാക്കളുടെ സാഹസികയാത്ര. മൂന്നാര്‍ ഗ്യാപ്പ് റോഡിലും പരിസരപ്രദേശങ്ങളിലും അപകടകരമായ രീതിയില്‍ യുവാക്കള്‍ നടത്തുന്ന സാഹസികയാത്രക്ക് തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പ് ശ്രമം നടത്തുന്നതിനിടയിലാണ് മൂന്നാറില്‍ വീണ്ടും കാറില്‍ യുവാക്കള്‍ സാഹസികയാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുള്ളത്.

മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലൂടെയായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര.യുവാക്കള്‍ വാഹനത്തിന്റെ ജനാലകള്‍ക്കിടയിലൂടെ ശരീരം പുറത്തിട്ടായിരുന്നു യാത്ര ചെയ്തത്.കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള വാഹനത്തിലായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മാത്രം മൂന്നാറില്‍ ഇത് നാലാം തവണയാണ് യുവാക്കള്‍ അപകടകരമായി യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുള്ളത്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മുമ്പ് സാഹസികമായി യാത്ര ചെയ്തവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.ഇതിന് പിന്നാലെയാണിപ്പോള്‍ മറ്റൊരു യാത്ര കൂടി പുറത്തു വന്നിട്ടുള്ളത്.