KeralaLatest NewsLocal news
ഗ്യാപ്പ് റോഡില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു

മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിട്ടുള്ളത്.

ഇന്ന് രാവിലെയായിരുന്നു മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാറില്‍ സാഹസികയാത്ര നടത്തിയ യുവാക്കളുടെ ദൃശ്യം പുറത്തു വന്നത്.ശരീരം കാറിന്റെ ജനാലകള്‍ വഴി പുറത്തിട്ടായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഉണ്ടായിട്ടുള്ളത്. തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.പിടിച്ചെടുത്ത വാഹനം മൂന്നാര്‍ പോലീസിന് കൈമാറി.യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.തിങ്കളാഴ്ച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ ഇടുക്കി ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.