
മൂന്നാർ: മൂന്നാർ ലക്ഷം കോളനിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.ഇന്നു വൈകിട്ടായിരുന്നു സംഭവം.മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.

പ്രദേശവാസിയായ കുമാറിൻ്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
കുമാറിൻ്റെ ഭാര്യ മാല കുമാറാണ് മരിച്ചത്.
കഴിഞ്ഞ മണിക്കൂറിൽ മൂന്നാറിൽ ശക്തമായ മഴയാണ് പെയ്തത്.

സമീപ വാസികളായ കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും.