KeralaLatest NewsLocal news
കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചിത്തിരപുരം ഡിവിഷന്റെ സമ്മേളനം നടന്നു

അടിമാലി: കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചിത്തിരപുരം ഡിവിഷന്റെ സമ്മേളനം നടന്നു.അസോസിയേഷന്റെ മുപ്പത്തെട്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ചിത്തിരപുരം ഡിവിഷന്റെ സമ്മേളനം നടന്നത്.

സംഘടനാ സംസ്ഥാന സെക്രട്ടറി ശ്രീകുമാരിയമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു.ചിത്തിരപുരം ഡിവിഷന്‍ പ്രസിഡന്റ് കെ കെ തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സൈഫുദ്ദീന്‍ സംഘടനാ റിപ്പോര്‍ട്ടും ഡിവിഷന്‍ സെക്രട്ടറി കെ കെ ശശി ഡിവിഷന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് ചന്ദ്രോദയന്‍ നായര്‍, സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ വിജയകുമാര്‍, ഡിവിഷന്‍ ട്രഷറാര്‍ പി എം മാനുവല്‍, പി ജി പ്രകാശ്, റോയി സ്റ്റീഫന്‍, ഇ കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.