
മൂന്നാര്‍: മൂന്നാറില്‍ ശുചിമുറി മാലിന്യം പുഴയിലേക്കൊഴുക്കിയ ഹോട്ടലും റിസോര്‍ട്ടും അടപ്പിച്ചു. ഒരുലക്ഷം രൂപ വീതം പിഴയും ചുമത്തി. മൂന്നാര്‍ ജി എച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി.മാലിന്യം ഒഴുക്കുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതോടെ ആരോഗ്യ വകുപ്പും പഞ്ചായത്തും നടത്തിയ പരിശോധനയില്‍ ഇരു സ്ഥാപനങ്ങളും പുഴയിലേക്ക് മാലിന്യമൊഴുക്കുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

മാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതി ലഭ്യമാക്കിയ ശേഷം മാത്രമേ രണ്ടു സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കുകയുള്ളുവെന്ന് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.