
രാജാക്കാട്: രാജാക്കാട് സർവ്വീസ് സഹകരണ ബാങ്കും കാരിത്താസ് ആശുപത്രിയും ചേർന്ന് സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 14 ന് രാവിലെ 8.30 മുതൽ 12.30 വരെ രാജാക്കാട് സർക്കാർ ഹയർസെക്കണ്ടറി സ്കൂളിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്.

ജനറൽ മെഡിസിൻ, കാർഡിയോളജി, ന്യൂറോളജി തുടങ്ങി എട്ടോളം വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.

മരുന്ന് വിതരണം, രക്തപരിശോധന, ബി പി, ഇ സി ജി തുടങ്ങിയ പരിശോധനകളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 8075427926 എന്ന നമ്പരിൽ ബന്ധപ്പെടുക.