
അടിമാലി: വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എഡിഎസ് വാർഷികവും,പ്രതിഭ സംഗമവും നടന്നു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു രാജേഷ് ഉദ്ഘാടനം ചെയ്തു, എഡിഎസ് പ്രസിഡന്റ്, നസീറ ജലാൽ അധ്യക്ഷത വഹിച്ചു,

സിഡിഎസ്, വൈസ് ചെയർപേഴ്സൺ ജനിത രതീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിസറി പരിക്കുട്ടി, മുൻ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ഭരണസമിതി അംഗങ്ങളായ, ജെയ്സി ജോസഫ്, അഖിൽ എസ്, സിഡിഎസ് ചെയർപേഴ്സൺ സ്മിത സാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമാൻ ജോർജ് തോമസ്, വി ഇ ഒ സരിത, എഡിഎസ് സെക്രട്ടറി രഞ്ജിനി, എഡിഎസ് വൈസ് പ്രസിഡന്റ്, ലീല രവീന്ദ്രൻ.

ഷീജ മനോഹരൻ, ബിന്ദു ജയൻ, സിന്ധു അനിൽ, രമ്യ അനീഷ്, കവിത സന്തോഷ്, ഷീബ കോശി, ഉൾപ്പെടെയുള്ള കുടുംബശ്രീ അയൽക്കൂട്ടം പ്രതിനിധികൾ, ഈ വാർഡിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികൾ.

കുടുംബശ്രീയിലെ മുതിർന്ന അംഗങ്ങൾ, ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു.