
അടിമാലി: ഓള്‍ ഇന്ത്യ എല്‍ ഐ സി ഏജന്റ്‌സ് ഫെഡറേഷന്‍ അടിമാലി ബ്രാഞ്ച് കൗണ്‍സലിന്റെ വാര്‍ഷിക സമ്മേളനം നടന്നു.എല്‍ ഐ സി ഹാളിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.ബ്രാഞ്ച് കൗണ്‍സില്‍ പ്രസിഡന്റ് എസ് ജഗല്‍കുമാര്‍ അധ്യക്ഷത വഹിച്ചു.സംഘടനാ ദേശിയ വര്‍ക്കിംഗ് പ്രസിഡന്റ് പി എന്‍ രാജീവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംഘടനാ കോട്ടയം ഡിവിഷണല്‍ പ്രസിഡന്റ് ജോസഫ് കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി.സമ്മേളനത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.

സെഞ്ചൂറിയന്‍സ് അര്‍ധസെഞ്ചൂറിയന്‍സ് തുടങ്ങിയവരെയും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരേയും ചടങ്ങില്‍ അനുമോദിച്ചു.ഷേര്‍ളി ജോസഫ്, സെബാസ്റ്റ്യന്‍ ജോസഫ്, വി എ ശിവന്‍പിള്ള, ജോര്‍ജ്ജ് അഗസ്റ്റിന്‍, പി കാമരാജ്, മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.