
മൂന്നാര്‍: മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം.വിനോദസഞ്ചാരികളടക്കം ദിവസവും ആയിരക്കണക്കിനാളുകള്‍ വന്ന് പോകുന്ന മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ സാന്നിധ്യം വര്‍ധിക്കുകയാണ്.

രാപകല്‍ വ്യത്യാസമില്ലാതെ നായ്ക്കള്‍ വിലസാന്‍ തുടങ്ങിയതോടെ ആളുകളില്‍ ഭീതിയും വര്‍ധിച്ചു.രാത്രികാലത്തും പുലര്‍ച്ചെയുമൊക്കെ നായ്ക്കള്‍ വല്ലാത്ത ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സ്ഥിതിയുണ്ട്.ഈ സമയങ്ങളില്‍ കാല്‍നടയാത്രികര്‍ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്.

നായക്കള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നത് അപകട സാധ്യത ഉയര്‍ത്തുന്നു.പലപ്പോഴും കൂട്ടമായി നടക്കുന്ന തെരുവ് നായക്കള്‍ കൂടുതല്‍ അക്രമകാരികളാകുന്നു.തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ പിന്തിരിയാതെ ആളുകള്‍ക്ക് നേരെ പലപ്പോഴും കൂട്ടമായി നടക്കുന്ന നായ്ക്കള്‍ പാഞ്ഞടുക്കുന്നു.സ്ത്രികളും പ്രായമായവരും കുട്ടികളുമൊക്കെയാണ് തെരുവ് നായ ശല്യം വര്‍ധിച്ചതിന്റെ പ്രായസം കൂടുതലായി അനുഭവിക്കുന്നത്.തെരുവ് നായ്ക്കളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പരാതി ഉയരുന്നു.സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം സഞ്ചാരികള്‍ വന്നു പോകുന്ന പ്രദേശമെന്ന നിലയില്‍ മൂന്നാറിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണാവശ്യം.