
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി അടിമാലി ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ മരം വീഴ്ച്ചയും ഗതാഗത തടസ്സവും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.

വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രത്യക്ഷ സമരവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുള്ളത്. പഞ്ചായത്ത് രാജ് നിയമ പ്രകാരം നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് നില്‍ക്കുന്ന മരം മുറിക്കാനുള്ള അധികാരം അടിമാലി ഗ്രാമപഞ്ചായത്തിനുണ്ടെന്നിരിക്കെ പഞ്ചായത്ത് അത് വിനിയോഗിക്കുന്നില്ലെന്നാണ് ആം ആദ്മിയുടെ ആരോപണം.പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സമരം ആം അദ്മി ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസില്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു.ഇടുക്കി ജില്ലാ സെക്രട്ടറി എം എ മാത്യു മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ജോസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സച്ചിന്‍ ജോര്‍ജ്, പോള്‍ ജി വെള്ളങ്കല്‍, സിജി ശ്രീകാന്ത്, വി എ സിദ്ധിക്ക് വെളിയത്തുകുടിയില്‍, തമ്പി ആഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.