നേര്യമംഗലം വനമേഖലയില്‍ റോഡിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി നടപടി തുടങ്ങി

അടിമാലി: നേര്യമംഗലം വനമേഖലയിലെ ദേശിയപാതനിര്‍മ്മാണജോലികളുമായി ബന്ധപ്പെട്ട് വന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വനമേഖലയില്‍ റോഡിന്റേതായ ഭൂമി അളന്ന് തിരിച്ചിടണമെന്ന ആവശ്യത്തിന്‍മേല്‍ തുടര്‍നടപടികള്‍ ആരംഭിച്ചു.നിലവിലെ റോഡിന്റെ വീതിക്ക് ശേഷം വരുന്ന റോഡിന്റേതായ ഭൂമിയും വനഭൂമിയും വേര്‍തിരിക്കുന്നതിനായുള്ള പ്രാഥമികനടപടികളാണ് തുടങ്ങിയിട്ടുള്ളത്.

ഇതിനായി ഇന്ന് ദേവികുളം താലൂക്ക് സര്‍വ്വയറുടെ നേതൃത്വത്തില്‍ പരിശോധന നടന്നു.നിലവില്‍ റോഡ് നവീകരണത്തിന് ശേഷം വരുന്ന റോഡിന്റേതായ ഭൂമി അളന്ന് തിട്ടപ്പെടുത്തി വേര്‍തിരിച്ചിടണമെന്നാണ് ആവശ്യം.

താലൂക്ക് സര്‍വ്വയര്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, മറ്റിതര സംഘടന ഭാരവാഹികള്‍ എന്നിവരുടെയെല്ലാം സാന്നിധ്യത്തിലാണ് വാളറ വടക്കേച്ചാല്‍ മുതല്‍ ഇതിനായി പ്രാരംഭ നടപടികള്‍ തുടങ്ങിയത്.ലഭ്യമാകുന്ന വിവരങ്ങള്‍ താലൂക്ക് സര്‍വ്വയറുടെ സംഘം ജില്ലാഭരണകൂടത്തെ ധരിപ്പിക്കും.