അടിമാലിയില്‍ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

അടിമാലി: അടിമാലിയില്‍ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സ്വാതന്ത്ര്യദിന റാലി നടക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് അടിമാലി.സ്വാതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കായി ഗ്രാമപഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. അറ്റാഡ്‌സ് പ്രസിഡന്റ് പി വി സ്‌ക്കറിയ അധ്യക്ഷത വഹിച്ചു.

ആഘോഷപരിപാടികള്‍ കുറ്റമറ്റരീതിയില്‍ നടപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുവാന്‍ യോഗം തീരുമാനം കൈകൊണ്ടു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ക്ലബ് ഭാരവാഹികള്‍,അധ്യാപകര്‍,സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ബാബു കുര്യാക്കോസ്, ടി എസ് സിദ്ദിക്ക്, സി ഡി ഷാജി, കെ എസ് സിയാദ് എന്നിവര്‍ സംസാരിച്ചു.