
മൂന്നാര്‍: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാറില്‍ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.പുഷ്പാര്‍ച്ചനക്ക് ശേഷമായിരുന്നു ക്യാമ്പിന് തുടക്കം കുറിച്ചത്. ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി എ കെ മണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.

ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ജി മുനിയാണ്ടി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി വിജയകുമാര്‍, മണ്ഡലം പ്രസിഡന്റ് സി നെല്‍സന്‍, ഐഎന്‍ടിയുസി റീജിനല്‍ പ്രസിഡന്റ ഡി കുമാര്‍, കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.