KeralaLatest NewsLocal news
ദേശിയപാത 85ല്‍ വാളറക്ക് സമീപം വാഹനാപകടം കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു

അടിമാലി: ദേശിയപാത 85ല്‍ വാളറ കാവേരിപ്പടിക്ക് സമീപം വാഹനാപകടം സംഭവിച്ചു.രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്.പിക്കപ്പ് ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് ലോറി മറിഞ്ഞു.പരിക്കേറ്റ യാത്രികരെ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.അടിമാലി ഫയര്‍ഫോഴ്‌സ യൂണിറ്റും പോലീസും സ്ഥലത്തെത്തി.