ഡിജി കേരളത്തിന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്ത് വോളന്റിയേഴ്‌സ് ട്രെയിനിംഗ് പരിപാടി സംഘടിപ്പിച്ചു

അടിമാലി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി ഡിജി കേരളത്തിന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്ത് വോളന്റിയേഴ്‌സ് ട്രെയിനിംഗ് പരിപാടി സംഘടിപ്പിച്ചു.സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയായ ഡിജി കേരളം പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

പരിശീലനം നേടുന്ന വോളന്റിയേഴ്‌സ് എല്ലാ വാര്‍ഡുകളിലും വീടുകളിലുമെത്തി ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലായിരുന്നു പരിശീലന പരിപാടി നടന്നത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ഡി ഷാജി അധ്യക്ഷത വഹിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണമൂര്‍ത്തി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.