ടാറിംഗ് നടത്തി ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ മൂന്നാര്‍ സൈലന്റുവാലി റോഡ് പൊളിഞ്ഞു

മൂന്നാര്‍: ടാറിംഗ് നടത്തി ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ മൂന്നാര്‍ സൈലന്റുവാലി റോഡ് പൊളിഞ്ഞു.തോട്ടം തൊഴിലാളികളായ കുടുംബങ്ങളും വിനോദ സഞ്ചാരികളുമൊക്കെ ഉപയോഗിക്കുന്ന റോഡാണ് മൂന്നാര്‍ സൈലന്റുവാലി റോഡ്.2018ല്‍ ഈ റോഡ് തകര്‍ന്നിരുന്നു.പിന്നീടിങ്ങോട്ട് വര്‍ഷങ്ങളോളം പ്രദേശവാസികള്‍ യാത്രാ ക്ലേശം അനുഭവിച്ചു.കുണ്ടും കുഴിയും ചാടിയുള്ള യാത്ര മടുത്തതോടെ പ്രതിഷേധവും ഉയര്‍ന്നു.

ഒടുവില്‍ ഫണ്ട് വകയിരുത്തി റോഡിന്റെ ടാറിംഗ് ജോലികള്‍ നടത്തി.എന്നാല്‍ ടാറിംഗ് നടന്ന് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ടാറിംഗ് പൊളിഞ്ഞ് തുടങ്ങിയിട്ടുള്ളതാണ് പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുള്ളത്.16 കിലോമീറ്ററോളം ദൂരമാണ് മൂന്നാര്‍ സൈലന്റുവാലി റോഡിനുള്ളത്.ദിവസവും നിരവധിയായ വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നു പോകുന്നു.റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വൈകിയത് സമാനതകളില്ലാത്ത ദുരിതം പ്രദേശവാസികള്‍ക്ക് സമ്മാനിച്ചിരുന്നു.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ റോഡ് വൈകാതെ പഴയ നിലയിലാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.നിര്‍മ്മാണത്തിലെ പോരായ്കയാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്നാണ് ആക്ഷേപം.ബന്ധപ്പെട്ട വകുപ്പുകള്‍ വിഷയത്തില്‍ ഇടപെടുകയും പരിഹാരം കാണുകയും വേണമെന്നാണ് ആവശ്യം.കാത്ത് കാത്തിരുന്ന് റോഡിനായി ലഭിച്ച തുക പാഴായി പോകാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.