മാങ്കുളത്ത് വ്യാപാരസ്ഥാപനത്തില്‍ വീണ്ടും മോഷണം; താഴറുത്ത് മാറ്റി കടക്കുള്ളില്‍ നിന്നും മൂന്ന് ചാക്ക് കൊക്കോ പരിപ്പ് കവര്‍ന്നു

മാങ്കുളം: മാങ്കുളത്ത് വ്യാപാരസ്ഥാപനത്തില്‍ വീണ്ടും മോഷണം. ഒരാഴ്ച്ചക്കിടെ നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. മാങ്കുളം കോയിക്കസിറ്റിക്ക് സമീപം വ്യാപാരസ്ഥാപനത്തിന്റെ താഴ് അറുത്ത് മാറ്റി കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഉണക്ക കൊക്കോ പരിപ്പ് കവര്‍ന്നു. നടുപ്പറമ്പില്‍ ബിജു മൈക്കിളിന്റെ കടയിലാണ് മോഷണം നടന്നത്. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കൊക്കോപരിപ്പാണ് ഇന്നലെ രാത്രിയില്‍ മോഷ്ടിച്ചത്.

രാവിലെ കടയുടമ എത്തിയപ്പോഴാണ് താഴറുത്ത് മാറ്റി മോഷണം നടന്ന വിവരം അറിയുന്നത്. 120 കിലോയോളം കൊക്കോ പരിപ്പ് മോഷണം പോയതായും ഇപ്പോഴത്തെ വിലയില്‍ അമ്പതിനായിരം രൂപക്ക് മുകളില്‍ നഷ്ടമുണ്ടായതായും കടയുടമ പറഞ്ഞു. വെറെയും ചാക്കുകളില്‍ കൊക്കോ പരിപ്പ് കടക്കുള്ളില്‍ ഉണ്ടായിരുന്നു. അവ പൂര്‍ണ്ണമായി മോഷ്ടിക്കപ്പെട്ടിട്ടില്ല. കടയുടെ അമ്പത് മീറ്റര്‍ ദൂരത്തിലാണ് ഉടമയായ ബിജു താമസിച്ച് വരുന്നത്.

രാത്രിയില്‍ വലിയ മഴ പെയ്തിരുന്നുവെന്നും മറ്റ് ശബ്ദങ്ങള്‍ ഒന്നും കേട്ടില്ലെന്നും ബിജു പറഞ്ഞു. സംഭവത്തില്‍ ബിജു പോലീസില്‍ പരാതി നല്കി. ദിവസങ്ങള്‍ക്ക് മുമ്പ് വിരിപാറയില്‍ വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നിരുന്നു. സംഭത്തില്‍ പ്രതി മൂന്നാര്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തിരുന്നു. മോഷണം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ രാത്രികാല പോലീസ് പട്രോളിംങ്ങ് ശക്തമാക്കണമെന്നും ആവശ്യമുയരുന്നു.