വീടിന് സമീപം മരം അപകടാവസ്ഥ ഉയര്‍ത്തുന്നത് മൂലം ഉറക്കം നഷ്ടപ്പെട്ട് ഒരു കുടുംബം

അടിമാലി: വീടിന് സമീപം മറ്റൊരാളുടെ പുരയിടത്തില്‍ നില്‍ക്കുന്ന മരം അപകടാവസ്ഥ ഉയര്‍ത്തുന്നത് മൂലം ഉറക്കം നഷ്ടപ്പെട്ട് ഒരു കുടുംബം.അടിമാലി മച്ചിപ്ലാവ് ചാറ്റുപാറ സ്വദേശിയായ ആല്‍ബിന്‍ ആന്റണിയും കുടുംബവുമാണ് ഈ മഴക്കാലത്ത് ആശങ്കയില്‍ ജീവിതം തള്ളി നീക്കുന്നത്.രണ്ട് കുട്ടികളും ഭാര്യയും മാതാവും അടങ്ങുന്നതാണ് ആല്‍ബിന്‍ ആന്റണിയുടെ കുടുംബം.

മരം അപകടാവസ്ഥ ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആല്‍ബിന്‍ അടിമാലി പഞ്ചായത്തിനെ സമീപിച്ചിരുന്നു.മരം ഉയര്‍ത്തുന്ന അപകടാവസ്ഥ പഞ്ചായത്തിന് ബോധ്യമാവുകയും ചെയ്തു.മരം മുറിച്ചുനീക്കാന്‍ ഉടമക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നുമാണ് ആന്‍ബിന്റെ പരാതി.

മരത്തിന്റെ ചുവടിന് പറയത്തക്ക ഉറപ്പില്ലാത്തതാണ് ആശങ്കയുടെ അടിസ്ഥാനം.ശക്തമായ കാറ്റിലും മഴയിലും മരം നിലം പതിച്ചാല്‍ വലിയ അപകടം സംഭവിക്കും.അപകടം ഉണ്ടാകും മുമ്പെ മരം മുറിച്ച് നീക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ആല്‍ബിനും കുടുംബവും ആവര്‍ത്തിക്കുകയാണ്.