ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ ജോസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

അടിമാലി : ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ ജോസ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. മാങ്കുളം ഡിവിഷനില്‍ നിന്നും സിപിഐ പ്രതിനിധിയായി എല്‍ഡിഎഫില്‍ നിന്നായിരുന്നു കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രവീണ്‍ ജോസ് മത്സരിച്ച് വിജയിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീയത കാരണം പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് താന്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് പ്രവീണ്‍ ജോസ് പറഞ്ഞു.
കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് പ്രവീണ്‍ ജോസിന് അംഗത്വം കൈമാറി. ചടങ്ങില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വര്‍ഗ്ഗീസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ അന്‍സാരി എന്നിവര്‍ പങ്കെടുത്തു. മുമ്പ് സിപിഐയുടെ മാങ്കുളം ലോക്കല്‍ സെക്രട്ടറിയായിരുന്ന പ്രവീണ്‍ ജോസ്. സിപിഐയുടെ ഭാഗമായിരിക്കെ പ്രവീണ്‍ ജോസ് മുമ്പ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ടിരുന്നു.