
മൂന്നാര്‍: വന്യമൃഗ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ശുചീകരണ തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര തുക നല്‍കുക, വന്യമൃഗ ശല്യം തടയാന്‍ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ നീക്കി. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്മേല് സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. കെ വി സമ്പത്ത്, ഷജിന്‍ ആന്റണി, ഹരിസുദന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.