
അടിമാലി: അടിമാലി മാങ്കടവ് നായ്ക്കുന്നില്‍ ജുമാമസ്ജിദില്‍ പ്രാര്‍ത്ഥനക്കായി പോയ കുട്ടികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഇന്നുച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. ജുമാമസ്ജിദില്‍ പ്രാര്‍ത്ഥനക്കായി പോയ കുട്ടികളാണ് അടിമാലി മാങ്കടവ് നായ്ക്കുന്നില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഞ്ചിലധികം കുട്ടികള്‍ക്ക് പരിക്കുകള്‍ സംഭവിച്ചു.അപകടം നടന്ന ഉടന്‍ കുട്ടികളെ അടിമാലിയിലെ താലൂക്കാശുപത്രിയില്‍ എത്തിച്ചു.വിദഗ്ത ചികിത്സ വേണ്ട കുട്ടികളെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.കുട്ടികളില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. മാങ്കടവ് മേഖലയില്‍ പഠനം നടത്തുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.