
അടിമാലി: കെ എസ് എസ് പി യു അടിമാലി ബ്ലോക്ക് കണ്വന്ഷന് നടന്നു.അടിമാലി മരങ്ങാട്ട് റസിഡന്‍സിയിലായിരുന്നു കണ്വന്ഷന് നടന്നത്.പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനസ്ഥാപിക്കുക, പെന്ഷന് പരിഷ്ക്കരണ ക്ഷാമാശ്വാസ കുടിശിഖകള്‍ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ കണ്വന്ഷന് മുമ്പോട്ട് വയ്ക്കുന്നു.സംഘടനാ ജില്ലാ വൈസ് പ്രസിഡന്റ് എം ജെ ഫിലോമിന കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.സംഘടന ബ്ലോക്ക് പ്രസിഡന്റ് പി കെ സുധാകരന് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി കെ എം ഗോപി, ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി കെ കുര്യാക്കോസ്, വി ജി ഉഷാ ദേവി, ജോയി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.കണ്‍വന്‍ഷനില്‍ നിരവധി സംഘടനാംഗങ്ങള്‍ പങ്കെടുത്തു.