KeralaLatest NewsLocal news

പൂപ്പാറയിൽ ഇരുചക്രവാഹന യാത്രികനെ ജീപ്പ് ഇടിച്ചു

നിർത്താതെ പോയ ജീപ്പ് ശാന്തപാറ പോലീസ് കസ്റ്റഡിയിൽ എടുത്തു

അടിമാലി: ഇടുക്കി പൂപ്പാറയിൽ ഇരുചക്രവാഹന യാത്രികനെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു. പൂപ്പാറ സ്വദേശി വിഷ്ണുവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിൽ എത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം. സംഭവത്തിനുശേഷം നിർത്താതെ പോയ ജീപ്പ് ശാന്തപാറ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ പൂപ്പാറ കൊല്ലംപറമ്പിൽ വിഷ്ണു കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത് എസ്റ്റേറ്റ് പൂപ്പാറക്ക് സമീപത്തായിട്ടാണ് അപകടം നടന്നത് അമിത വേഗതയിൽ എത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രെമിക്കുമ്പോഴാണ് അപകടം ഉണ്ടായത് .എതിർ ദിശയിൽ എത്തിയ ജീപ്പ് വിഷ്‌ണുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു.ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളുടെ നേതൃത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തലക്കും കാലിനുംമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. വലത് കൈക്കും പൊട്ടൽ ഇട്ടിട്ടുണ്ട്,ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ വാഹനത്തിനായി ശാന്തൻപാറ പോലീസ് രാത്രി മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.രാവിലെ രാജാക്കാട് നിന്നും വാഹനം പോലീസ് കണ്ടെത്തി എൻ ആർ സിറ്റി പള്ളിക്ക് സമീപം താമസിക്കുന്ന വള്ളിശ്ശേരിയിൽ ബിനോജിന്റെ KL 39 B 5314 എന്ന വാഹനമാണ് വിഷ്ണുവിനെ ഇടിച്ചത് വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു വാഹനത്തിന്റെ ചില്ല് കണ്ണിൽ പതിച്ചതിനെ തുടർന്ന് ബിനോജ് സ്വാകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!