
അടിമാലി: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനു പോയ മലയാളി യുവാവ് മരണപ്പെട്ടു.അടിമാലി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അമലാണ് മരിച്ചത്. അമലിനൊപ്പം കൊല്ലം സ്വദേശിയായ വിഷ്ണുവും ഉണ്ടായിരുന്നു. വിഷ്ണുവാണ് വിവരം നാട്ടില്‍ അറിയിച്ചത്.നാലംഗ സംഘം ആയിരുന്നു ട്രക്കിങ്ങിന് ആയിപ്പോയത്. ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ആയിരുന്നു ട്രക്കിംഗ്. കഴിഞ്ഞ ഇരുപതിനായിരുന്നു സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. ഇന്നലെ മലമുകളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എന്‍ ഡി ആര്‍ എഫ് സംഘം എത്തി ചുമന്നാണ് ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഇവിടെവെച്ച് മരണ സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.