
മറയൂര്‍: മറയൂര്‍ കാന്തല്ലൂരില്‍ പ്രദേശവാസിയെ ആക്രമിച്ച മോഴയാന ചെരിഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു മറയൂര്‍ കാന്തല്ലൂരില്‍ പാമ്പന്‍പാറ സ്വദേശി തെക്കേതില്‍ തോമസിനെ മോഴയാന ആക്രമിച്ചത്. കൃഷിയിടത്തില്‍ കുടംപുളി ശേഖരിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം.ഈ ആനയാണ് ചെരിഞ്ഞത്. ജനവാസ മേഖലകളില്‍ ഇറങ്ങിയിട്ടുള്ള കാട്ടാനകളെ തുരത്താനുള്ള വനംവകുപ്പിന്റെ നടപടികളുടെ ഭാഗമായി മോഴയാനയെ തൂവാനം വെള്ളച്ചാട്ടത്തിന് സമീപമുള്ള വനമേഖലയില്‍ എത്തിക്കാന്‍ വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആന വളരെ പതുക്കെ തീര്‍ത്തും അവശനിലയിലായിരുന്നു നീങ്ങിയിരുന്നത്. ആനയുടെ ശരീരം തീര്‍ത്തും തളര്‍ന്ന നിലയിലായിരുന്നു.വായില്‍ വ്രണമുള്ളതായും സംശയമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് കാന്തല്ലൂര്‍ ഇടക്കടവ് പുതുവെട്ടില്‍ മോഴയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.