
മൂന്നാര്‍: അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ കയറി ഗര്‍ഭിണിയെ കടന്നുപിടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മൂന്നാറിലാണ് സംഭവം നടന്നത്.മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷന്‍ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെത്തിയ പ്രതിയായ മനോജ് സുരക്ഷാ ജീവനക്കാരന്റെ കണ്ണ് വെട്ടിച്ച് ഗര്‍ഭിണികളും യുവതികളും ചികിത്സയില്‍ കഴിയുന്ന വാര്‍ഡില്‍ കയറിപ്പറ്റി. എല്ലാവരും ഉറങ്ങുകയാണെന്ന് മനസിലാക്കിയ പ്രതി ഗര്‍ഭിണിയായ യുവതിയെ കടന്നു പിടിച്ചു. പെണ്‍കുട്ടി ബഹളം വെച്ചതോടെ ബന്ധുക്കളും മറ്റ് രോഗികളും ഉണര്‍ന്നു. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥത്തെത്തി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ വീട്ടില്‍ നിന്നും പിടികൂടി. പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസില്‍ പ്രതിയുടെ പേരില്‍ മുമ്പ് പോക്‌സ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.