ചൊക്രമുടി സംരക്ഷണം; ബോധവല്‍ക്കരണവുമായി ബൈസണ്‍വാലി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍

അടിമാലി: പരിസ്ഥിയുടെയും ചൊക്രമുടി മലനിരകളുടെയും സംരക്ഷണമെന്ന സന്ദേശം കുട്ടികളിലേക്കെത്തിക്കുകയാണ് ബൈസണ്‍വാലി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍. ചൊക്രമുടി കൈയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് പരിസ്ഥിയുടെയും ചൊക്രമുടി മലനിരകളുടെയും സംരക്ഷണമെന്ന സന്ദേശം കുട്ടികളിലേക്കെത്തിക്കാന്‍ വെറിട്ട രീതിയുമായി ബൈസണ്‍വാലി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍ രംഗത്ത് വന്നത്. പരിസ്ഥിതിയേയും ചൊക്രമുടിയേയും സംരക്ഷിക്കുമെന്ന പ്രതിജ്ഞ സ്‌കൂള്‍ അസംബ്ലയില്‍ കുട്ടികള്‍ക്ക് ചൊല്ലി നല്‍കിയാണ് ചൊക്രമുടി സംരക്ഷണത്തിന് സ്‌കൂള്‍ പിന്തുണയറിച്ചത്. പരിസ്ഥിതി സംരക്ഷണ സന്ദേശം പുതുതലമുറയിലേക്ക് പകര്‍ന്ന് നല്‍കുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ചൊക്രമുടി മലനിരകളുടെ മടിത്തട്ടിലെന്നോണമാണ് ബൈസണ്‍വാലി ഗ്രാമവും സമീപമേഖലകളുമൊക്കെയുള്ളത്. ചൊക്രമുടി മലനിരകളും സമീപഗ്രാമങ്ങളുമൊക്കെയായുള്ള ഈ അടുപ്പം കൂടിയാണ് സ്‌കൂള്‍ അസംബ്ലയിലെ ഈ മാതൃകാ പ്രവര്‍ത്തനത്തിന് പ്രേരണയായത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജാന്‍സി റാണി,വൈസ് പ്രിന്‍സിപ്പാള്‍ സന്ധ്യാ മനോജ്, ശ്രേയാ ഷിജികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സന്തോഷ് ഇ എന്‍, സ്കൂൾ സെക്രട്ടറി ജി ആനന്ദ് എന്നിവര്‍ മാത്യകാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.