ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

അടിമാലി: ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസന വര്‍ധനവിന് സഹായിക്കുന്നതാണ് പുതിയ ബ്ലോക്ക്. നവകേരളം കര്‍മ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.സംസ്ഥാനതല പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.സംസ്ഥാനതല പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും.എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥിയാകും.എ രാജ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്യും.ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി, ത്രിതല പഞ്ചായത്തംഗങ്ങള്‍,ഉദ്യോഗസ്ഥ പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, മറ്റിതര സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.