
അടിമാലി: ദേശിയപാതയിലെ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് എന്‍ എച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന സമരപരിപാടികള്‍ക്കിടെ മരം മുറിച്ച് പ്രതിഷേധിച്ചതില്‍ വനംവകുപ്പ് കേസെടുത്തു. പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 10 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നേര്യമംഗലം വനമേഖലയില്‍ ദേശിയപാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് കോടതി നിര്‍ദേശം ഉണ്ടായിട്ടും മരങ്ങള്‍ മുറിച്ച് നീക്കാന്‍ വനം, റവന്യൂ വകുപ്പുകള്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചായിരുന്നു എന്‍ എച്ച് സംരക്ഷണ സമിതി കഴിഞ്ഞ ദിവസം ദേവികുളം താലൂക്കില്‍ പൊതു പണിമുടക്കും വാളറയില്‍ ദേശിയപാത ഉപരോധവും സംഘടിപ്പിച്ചത്.
ഈ പ്രതിഷേധ പരിപാടികളുടെ തുടര്‍ച്ചയായിട്ടായിരുന്നു സമരക്കാര്‍ വാളറയില്‍ മരങ്ങള്‍ മുറിച്ചും സമരം സംഘടിപ്പിച്ച.ദേ ശിയപാതയോരത്ത് നിന്നിരുന്ന രണ്ട് മരങ്ങളാണ് പ്രതിഷേധക്കാര്‍ മുറിച്ച് നീക്കിയത്. ഈ സംഭവത്തിലാണ് വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരുപത്തേഴാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.