
അടിമാലി: ബൈസണ്‍വാലി റ്റീ കമ്പനിക്ക് സമീപം വാഹനാപകടം.ഇന്നുച്ചയോടെയായിരുന്നു വാഹനാപകടം സംഭവിച്ചത്. റ്റീ കമ്പനി മൃഗാശുപത്രിക്ക് സമീപം മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് പാഞ്ഞു കയറി. വാഹനം വളവ് തിരിഞ്ഞ് വരുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ പാലത്തിന്റെ കൈവിരികള്‍ ഇടിച്ച് തകര്‍ത്ത് പാതയോരത്തേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

ചെന്നൈ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 14 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു.