അടിമാലി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

അടിമാലി: രുചിയുടെ വകഭേതം സമ്മാനിച്ച് അടിമാലി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. നാവില്‍ രുചിയൂറുന്ന ഭക്ഷണ വിഭവങ്ങളുടെ വൃത്യസ്തത സമ്മാനിച്ചാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഭക്ഷ്യ മേള ഒരുക്കുന്നത്. നാടന്‍ വിഭവങ്ങളായ കപ്പ, കാച്ചില്‍, ചേമ്പ്, മധുരക്കിഴങ്ങ്, കഞ്ഞി, മോര്, മാങ്ങാ ചമ്മന്തി തുടങ്ങി 10 തരം നാടന്‍ അച്ചാറുകളും പാലടയും സേമിയ പായസവുമെല്ലാം ഭക്ഷ്യമേളയുടെ രുചി വൈവിധ്യത്തിന് കരുത്ത് പകര്‍ന്നു.

വിവിധ ദേശങ്ങളിലെ ഭക്ഷണം പരിചയപ്പെടുത്തുന്നതിനൊപ്പം വിസ്മൃതിയില്‍ മറയുന്ന നാടന്‍ ഭക്ഷണ വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്നതായി മാറി ഭക്ഷ്യമേള. ഭക്ഷ്യമേളയിലൂടെ ആയിരത്തോളം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ 180 ഓളം വരുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നേതൃത്വത്തിലായിരുന്നു ഭക്ഷ്യ മേള ഒരുക്കിയത്. ചെയര്‍മാന്‍ ആല്‍വിന്‍ കെ ജോസഫ്,പ്രിന്‍സിപ്പാള്‍ സബിത മനു, ഡയറക്ടര്‍ സ്വപ്‌ന എം സി,സ്റ്റുഡന്റ് കോഡിനേറ്റര്‍ അനുമോദ് എന്നിവര്‍ ഫുഡ്‌ഫെസ്റ്റിന് നേതൃത്വം നല്‍കി.ഫുഡ് ഫെസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.