
മൂന്നാറിന്റെ മണിമുത്ത് കണ്ണന്‍
ഇടുക്കി റവന്യൂ ജില്ലാ കായികമേളയിൽ താരമായി മാങ്കുളം കമ്പനികുടിയിലെ കണ്ണൻ. ജൂനിയർ ബോയ്സ് വിഭാഗത്തിൽ നിന്നും ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി കണ്ണൻ എ. മൂന്നാർ മോഡൽ റസിഡൻസി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് കണ്ണൻ. ജില്ലാ കായിക മേള മത്സരത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. ഒരു വർഷത്തോളമായി ജാവലിൻ ത്രോ പരിശീലനം നേടുകയായിരുന്നു കണ്ണൻ. 33.05 മീറ്റർ ദൂരമാണ് കണ്ണൻറെ ലക്ഷ്യസ്ഥാനം.

സ്കൂൾ അധ്യാപകൻ ജോഷി ഫ്രാൻസിസ് ആണ് കണ്ണന് പരിശീലനം നൽകി വരുന്നത്. കൂലിപ്പണിക്കാരായ അർഷകുമാർ ധനലക്ഷ്മി ദമ്പതികളുടെ മകനാണ് കണ്ണൻ. സഹോദരി ശരവണ സെൽവി അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.
തൊട്ടതെല്ലാം പൊന്നാക്കി ഇഷാൻ

ഇടുക്കി റവന്യൂ ജില്ലാ കായക്കമേളയിൽ താരമായി മാറി ഇഷാൻ രതീഷ്. സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ, 200 മീറ്റർ ലോങ്ങ് ജമ്പ് എന്നീ മത്സര ഇനങ്ങളിൽ എല്ലാം സ്വർണ്ണ മെഡൽ കരസ്ഥമാക്കി വ്യക്തിഗത ചാമ്പ്യനായി മാറി തോപ്രാംകുടി ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥി ഇഷാൻ രതീഷ്. കൂടാതെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 400 മീറ്റർ റിലേ മത്സരത്തിലും കട്ടപ്പന ഉപജില്ലയിൽ നിന്നും ഇഷാൻ പങ്കെടുത്തു.
നടത്തത്തിൽ ഒന്നും രണ്ടും സ്ഥാനം ടിബിൻ സാറിൻറെ കുട്ടികൾക്ക്
ഇടുക്കി റവന്യൂ ജില്ലാ കായികമേളയിൽ മൂന്ന് കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി പരിശീലകനായ ടിബിൻ ജോസഫിന്റെ കുട്ടികൾ. സി എച്ച് എസ് കാൽവരി മൗണ്ട് സ്കൂളിലെ അയോണ ഷാജി ഒന്നാം സ്ഥാനവും എസ് ജി എച്ച്എസ്എസ് വെള്ളയാംകുടി സ്കൂളിലെ ഭാനുപ്രിയയുമാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

ഭാനുപ്രിയ ദേശീയ താരവും ആണ്. രണ്ടുവർഷമായി ടിബിൻ ജോസഫിന്റെ നേതൃത്വത്തിലാണ് ഇരുവരും പരിശീലനം നേടിയത്.
മൂന്നാം വർഷവും സ്വർണ മെഡൽ കരസ്ഥമാക്കി അവന്തിക

ജില്ലാ കായികമേളയിൽ മൂന്നാം വർഷമാണ് അവന്തിക കെ എസ് ജാവലിൻ ത്രോയ്ക്ക് സ്വർണ്ണ മെഡൽ കരസ്ഥമാക്കുന്നത്. ഈ വർഷം ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും 32.82 മീറ്റർ ദൂരമാണ് അവന്തികയുടെ ലക്ഷ്യസ്ഥാനം. സ്റ്റേറ്റ് ഇൻറർ ക്ലബ് ജാവലിൻ ത്രോ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്. കുമാരമംഗലം എം കെ എൻ എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അവന്തിക. യുപി സ്കൂൾ പഠനകാലം തൊട്ട് ജാവലിൻ പരിശീലനം ചെയ്തുവരുന്നു. ബേബി ഫ്രാൻസിസ് ൻസി ആണ് അവന്തികയുടെ പരിശീലകൻ. സുനിൽകുമാർ മിനിജ ദമ്പതികളുടെ മകളാണ് അവന്തിക. സഹോദരിയായ അനാർക്കലി ജില്ലാ സംസ്ഥാനതല ഹൈജമ്പ് മത്സരങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
പരിക്കിനെ അവഗണിച്ച് ജോഹന്ന സ്വർണ്ണ മെഡൽ എറിഞ്ഞിട്ടു
കയ്യിലെ പരിക്കിനെ അവഗണിച്ച് ഷോട്ട് പുട്ടിൽ ജൊഹന്ന മേരി സജി സ്വർണ്ണമടൽ നേടി. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് ജോഹന്ന. ഹോക്കി പ്ലെയർ കൂടിയാണ് ജൊഹന്ന മേരി സജി. കഴിഞ്ഞദിവസം നടന്ന സ്റ്റേറ്റ് ഹോക്കി മത്സരത്തിൽ കൈക്ക് പരിക്കേറ്റിരുന്നു. ഈ പരിക്ക് അവഗണിച്ചാണ് റവന്യൂ ജില്ലാ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. ഷോട്ട്പുട്ടും ഡിസ്കസ് ത്രോയും ജാവലിംഗ് ത്രോയുമാണ് പ്രധാന ഐറ്റം.

കൈക്ക് പരിക്കേറ്റതിനാൽ ഡിസ്കസ് ത്രോയിൽ പങ്കെടുക്കാൻ സാധിച്ചില്ല. കഴിഞ്ഞവർഷത്തെ ജില്ലാ കായികമേളയിൽ ഡിസ്കസ് ത്രോയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു. രാജകുമാരി സജി വർഗീസ്, ജോബി ദമ്പതികളുടെ മകളാണ് ജോഹന്ന. ഷൈന കെ ജോസ് ആണ് ജുകന്യയുടെ പരിശീലന അധ്യാപിക.