KeralaLatest NewsLocal news

മുടങ്ങി കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിക്ക് തുടക്കമായി

അടിമാലി : സംസ്ഥാനത്ത് മുടങ്ങികിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം ആനച്ചാലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാഷ്ബോർഡ് സംവിധാനം ഏർപ്പെടുത്തിയാകും നിർമ്മാണ പ്രവൃത്തികൾ നടത്തുക. കാറ്റാടി വൈദ്യുത പദ്ധതികളും നടപ്പിലാക്കും. രാമക്കൽമേട്, അട്ടപ്പാടി, പാപ്പൻപാറ, മാമൂട്ടിമേട് കഞ്ചിക്കോട് എന്നിവിടങ്ങളിൽ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ പരിശോധിക്കും. 2600 മെഗാവാട്ട് സ്ഥാപിത ശേഷിയാണ് ലക്ഷ്യം. കടൽ തീരം ഉപയോഗപ്പെടുത്തി ഓഫ് ഷോർ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ തേടും.

പുരപ്പുറ സോളാർ നിലയങ്ങളിലൂടെ 900 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ആറ് വർഷത്തിനുള്ളിൽ അത് 3000 മെഗാവാട്ടായി ഉയർത്തും. മഞ്ഞപ്പാറ, മുതിരപ്പുഴ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം നൽകി കഴിഞ്ഞു. അടുത്ത ആറ് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പതിനായിരം മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ടാവുമെന്നാണ് കണക്ക്. കുറഞ്ഞ വില നിലവാരത്തിൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതാണ് ജലവൈദ്യുതപദ്ധതികളുടെ മെച്ചം.

വെള്ളത്തൂവൽ പഞ്ചായത്തിൽ കുഞ്ചിത്തണ്ണി ,വെള്ളത്തൂവൽ വില്ലേജുകളിലായാണ് നിർദ്ദിഷ്ട‌ പദ്ധതി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം (60 MW), ചെങ്കുളം ഓഗ്‌മെൻറേഷൻ സ്‌കീം (85 Mu) എന്നിവ പൂർത്തിയാകുമ്പോൾ ചെങ്കുളം ജലാശയത്തിലെത്തുന്ന അധികജലം ഉപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. 25 കോടി രൂപയുടെ ഭരണാനുമതിലഭിച്ചിട്ടുണ്ട്. 53.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാർഷിക ഉത്പാദനശേഷിയുള്ള പദ്ധതിയുടെ ഒന്നാംഘട്ട സിവിൽ പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത് .

നിർദ്ദിഷ്ട പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 2658.91 മീറ്റർ നീളവും 3.30 മീറ്റർ വ്യാസവുമുള്ള ടണൽ, 24.8 മീറ്റർ നീളവും 24.6 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ള ഇൻടേക്ക്, 10 മീറ്റർ വ്യാസമുള്ള സർജ്, 2.8 മീറ്റർ വ്യാസവും 98514 മീറ്റർ നീളവുമുള്ള പ്രഷർ ഷാഫ്റ്റ്. (34.55 x 18.7) മീറ്റർ വലിപ്പമുള്ള പവർഹൗസ്, അനുബന്ധ സ്വിച്ച് യാർഡ്, (ഹൈഡ്രോ മെക്കാനിക്കൽ ജോലികൾ) എന്നിവയാണ് നിർമ്മിക്കുവാൻ ലക്ഷ്യമിടുന്നത്.

ആനച്ചാൽ ശ്രീ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ. ദേവികുളം എം.എൽ.എ. അഡ്വ. എ. രാജ അധ്യക്ഷത വഹിച്ചു. എം എം മണി മുഖ്യാഥിതി ആയിരുന്നു.

നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം,ചെങ്കുളം ഓഗ്മെന്റേഷൻ സ്കീം എന്നിവ വഴി ചെങ്കുളം ജലാശയത്തിലെത്തുന്ന അധിക ജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 24 മെഗാവാട്ട് സ്ഥാപിത ശേഷിയും 53.22 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുമുള്ളതാണ് പദ്ധതി. ഒന്നാംഘട്ടത്തിൽ 2658.91 മീറ്റർ നീളവും 3.30 മീറ്റർ വ്യാസവുമുള്ള ടണൽ, 24.8 മീറ്റർ നീളവും 24.6 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ള ഇൻടേക്ക്, 10 മീറ്റർ വ്യാസമുള്ള സർജ്, 2.8 മീറ്റർ വ്യാസവും 985.14 മീറ്റർ നീളവുമുള്ള പ്രഷർ ഷാഫ്റ്റ്, (34.55 x 18.7) മീറ്റർ വലിപ്പമുള്ള പവർഹൗസ്, അനുബന്ധ സ്വിച്ച് യാർഡ്, (ഹൈഡ്രോ മെക്കാനിക്കൽ ജോലികൾ) എന്നിവയാണ് നിർമ്മിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!