
അടിമാലി : കുരിശുപാറ പീച്ചാട് സ്വകാര്യ എസ്റ്റേറ്റില്‍ മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എസ്‌റ്റേറ്റിലെ ജീവനക്കാരനായ കാഞ്ഞിരപ്പള്ളി സ്വദേശി ബിജുവെന്ന് വിളിക്കുന്ന ഒറ്റപ്ലാക്കല്‍ വിന്‍സന്റ് മാത്യുവാ (57)ണ് മരിച്ചത്. വ്യാഴാഴിച്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മരം ദേഹത്ത് പതിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ ബിജുവിനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.