
മൂന്നാര്‍: മൂന്നാര്‍ കോളനി ഭാഗത്തെ വവ്വാലുകളുടെ സാന്നിധ്യം പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു. രാജീവ് ഗാന്ധി നഗര്‍, എം ജി നഗര്‍ തുടങ്ങി മൂന്നാര്‍ കോളനി ഭാഗത്താകെ വവ്വാലുകളുടെ സാന്നിധ്യം വലിയ തോതില്‍ ഉണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ നൂറുകണക്കിന് വവ്വാലുകളാണ് പ്രദേശത്തെ മരങ്ങളിലാകെ താമസമുറപ്പിച്ചിട്ടുള്ളത്. ഈ വവ്വാലുകളുടെ സാന്നിധ്യമാണിപ്പോള്‍ പ്രദേശവാസികള്‍ക്ക് തലവേദനയായിട്ടുള്ളത്. വവ്വാലുകള്‍ കൂട്ടത്തോടെ ഇവിടേക്കെത്തിയിട്ടുള്ളത് ആളുകളുടെ സ്വരൈ്യജീവിതത്തിന് തടസ്സമാകുന്നുവെന്നാണ് പരാതി.വലിപ്പമുള്ള വവ്വാലുകളാണ് പ്രദേശത്തെ മരങ്ങളിലാകെ തൂങ്ങികിടക്കുന്നത്.
വവ്വാലുകള്‍ തലങ്ങും വിലങ്ങും പറക്കുന്നത് കുട്ടികളിലും മറ്റും ഭീതി ഉയര്‍ത്തുന്ന. വവ്വാലുകള്‍ കൂട്ടത്തോടെ പ്രദേശത്തേക്ക് ചേക്കേറിയിട്ടുള്ളതിനാല്‍ ഏതെങ്കിലും വിധത്തിലുള്ള രോഗ ബാധക്ക് ഇടവരുത്തുമോയെന്നും ആളുകള്‍ക്ക് ആശങ്കയുണ്ട്. പ്രദേശവാസികള്‍ക്ക് തലവേദനയാകുന്ന വവ്വാലുകളെ തുരത്തണമെന്നാണ് ആവശ്യം.