അടിമാലി: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് അടിമാലിയിലും കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി ശിശുദിനത്തോട് അനുബന്ധിച്ചു കുട്ടികളുടെ ഹരിത സഭ സംഘടിപ്പിക്കപ്പെട്ടത്. അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്ന ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഹരിത സഭയില്‍ പങ്കെടുത്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ഗ്രാമപഞ്ചായത്തംഗങ്ങളായ സി ഡി ഷാജി, കെ കെ രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍, അധ്യാപകര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.