അടിമാലി : സമസ്ഥ കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന യാത്രക്ക് നവംബര്‍ 26ന് അടിമാലിയില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍അടുത്ത മാസം 27, 28, 29 തിയതികളില്‍ തൃശൂരില്‍ നടത്തപെടുന്ന സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന യാത്രക്ക് രൂപം നല്‍കിയിട്ടുള്ളത്. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 1 വരെയാണ് സമസ്ഥ കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന യാത്ര നടക്കുന്നത്. ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ അടുത്ത മാസം 27, 28, 29 തിയതികളില്‍ തൃശൂരില്‍ നടത്തപെടുന്ന സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന യാത്രക്ക് രൂപം നല്‍കിയിട്ടുള്ളത്.
യാത്രയുടെ അടിമാലിയിലെ സ്വീകരണ ദിവസം ടേബിള്‍ ടോക്ക്, പ്രഫഷണല്‍ മീറ്റ്, പ്രാസ്ഥാനിക സംഗമം എന്നിവയും നടക്കും. 26ന് വൈകിട്ട് നാലിന് അടിമാലി ടൗണില്‍ നിന്നും സൗഹൃദ നടത്തം ആരംഭിക്കും. തുടര്‍ന്ന് പഞ്ചായത്ത് ഹാളില്‍ പൊതുസമ്മേളനം നടക്കും. നവംബര്‍ 15ന് സാന്ത്വനം ദിനത്തിന്റെ ഭാഗമായി അടിമാലി താലൂക്ക് ആശുപത്രിയില്‍ ഭക്ഷണ വിതരണം നടത്തുമെന്നും ജില്ലാ ഫൈനാന്‍സ് സെക്രട്ടറി കബീര്‍ സുഹ്രി, സുബൈര്‍ അഹ്‌സനി,എ എ സക്കീര്‍, അല്‍അമീന്‍ അഹ്‌സനി,അജ്മല്‍ സഖാഫി, മുഹമ്മദ് മുസ്തഫ അഹ്‌സനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.