KeralaLatest NewsLocal news

കൊന്നത്തടി ഗ്രാമപഞ്ചായത്ത്: കേരളോത്സവം 6, 7, 8 തീയതികളിൽ നടക്കും

അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 6, 7, 8 തീയതികളിൽ നടക്കും. ഡിസംബർ 6 ശനിയാഴ്‌ച രാവിലെ 8:30ന് പാറത്തോട് ബീനാമോൾ സ്റ്റേഡിയത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമ്യാ റെനീഷ് ഉദ്ഘാടനം ചെയ്യും.

9. ന് ഫുട്‌ബോൾ മത്സരത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 9 ന് പാറത്തോട് സെൻറ് ജോർജ് ചർച്ച് പാരീഷ് ഹാളിൽ കലാമത്സരങ്ങളും, ബീനാമോൾ സ്റ്റേഡിയത്തിൽ വെച്ച് ക്രിക്കറ്റും ,വൈകിട്ട് ആറിന് കമ്പളികണ്ടം വൈസ് മെൻസ് ക്ലബ്ബിൽ വെച്ച് ബാഡ്‌മിൻറണും നടക്കും. 7 ന് രാവിലെ 9 മണിക്ക് ബീനാമോൾ സ്റ്റേഡിയത്തിൽ വച്ച് സ്പോർട്‌സും ,പാറത്തോട് സെൻറ് ജോർജ് പള്ളി ഗ്രൗണ്ടിൽ വച്ച് വോളിബോൾ, സെൻറ് ജോർജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വച്ച് കായിക മത്സരങ്ങളും , ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറത്തോട് ടൗണിൽ വടംവലി മത്സരവും നടക്കും. തുടർന്ന്4 മണിക്ക് സമാപന സമ്മേളനവും നടക്കും.

പങ്കെടുക്കാൻ താല്‌പര്യം ഉള്ള യുവജനങ്ങൾ keralotsavam2024.com വെബ്സൈറ്റിൽ 2024 ഡിസംബർ അഞ്ചാം തീയതി വൈകിട്ട് 5:00pm നു മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ചെയർപേഴ്സ‌ൺ രമ്യ റെനീഷ് ജനറൽ കൺവീനർ ശ്രീകുമാർ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!