രണ്ടുമാസത്തെ ഇടവേളക്കുശേഷം റബ്ബര്‍ ഷീറ്റിന്റെ വില 200ലേക്ക് മടങ്ങിയെത്തി

അടിമാലി: രണ്ടുമാസത്തെ ഇടവേളക്കുശേഷം റബ്ബര്‍ ഷീറ്റിന്റെ വില 200ലേക്ക് മടങ്ങിയെത്തി.കോട്ടയത്ത് 200 രൂപക്ക് ബുധനാഴ്ച്ച ചരക്കെടുത്തു. ബോര്‍ഡ് വില 199 രൂപയാണ്. രണ്ടുമാസത്തെ ഇടവേളക്കുശേഷമാണ് റബ്ബര്‍ ഷീറ്റിന്റെ വില 200ലേക്ക് മടങ്ങിയെത്തി.164 രൂപ വരെയായി കൂപ്പുകുത്തിയ ശേഷമാണ് റബ്ബര്‍വിലയില്‍ വീണ്ടും വര്‍ധനവുണ്ടായിട്ടുള്ളത്.കഴിഞ്ഞ ഓഗസ്റ്റില്‍ 255 രൂപ വരെ റബ്ബറിന് വില ഉയര്‍ന്നിരുന്നു.പിന്നീട് ഉണ്ടായ വില ഇടിവ് കര്‍ഷകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.
മഴക്കാലത്ത് തോട്ടങ്ങളില്‍ മെച്ചപ്പെട്ട പാല്‍ ഉത്പാദനമുണ്ടെങ്കിലും ടാപ്പിംഗ് നടക്കുന്ന ദിവസങ്ങള്‍ കുറവായതിനാല്‍ ഉത്പാദനത്തേയും പ്രതികൂലമായി ബാധിക്കും. ഈ സമയത്ത് ലഭിക്കുന്ന ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് പൊതുവെ കാര്യമായി ഗുണം ചെയ്യാറില്ല.മഴ കുറഞ്ഞ് റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് സജീവമായതോടെ ഇത്തവണ റബ്ബര്‍ ഷീറ്റിന് ക്രമേണ വില ഇടിയുന്ന പ്രവണതയാണ് വിപണിയില്‍ ഉണ്ടായത്. ഒരു ഘട്ടത്തില്‍ വില 150ലേക്ക് കൂപ്പുകുത്തുമെന്ന് തോന്നിപ്പിച്ചു.ഇതിന് ശേഷമാണിപ്പോള്‍ വിലയില്‍ വീണ്ടും വര്‍ധനവുണ്ടായിട്ടുള്ളത്. ഇത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കൂടി പിന്നിടുന്നതോടെ റബ്ബര്‍ മരങ്ങളില്‍ ഇലപൊഴിയും. ഇതോടെ പല കര്‍ഷകരും ടാപ്പിംഗ് നിര്‍ത്തി വയ്ക്കും.മരങ്ങള്‍ ഇലപൊഴിക്കുന്നതോടെ ഉത്പാദനവും കുറയും.മെച്ചപ്പെട്ട ഉത്പാദനം ലഭിക്കുന്ന സമയത്തെ വില കുറവും ഉത്പാദനം ഇടിയുന്ന സമയത്തെ വില വര്‍ധനവുംകൊണ്ട് കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ലെന്നും വാദമുയരുന്നു.