
അടിമാലി : മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ആദ്യഘട്ടമായി ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡിന്റെ (യു.എച്ച്.ഐ.ഡി.) വിതരണോദ്ഘാടനം അഡ്വ. എ.രാജ എം എല്‍ എ നിര്‍വ്വഹിച്ചു. ഇ-ഹെല്‍ത്ത് സംവിധാനത്തിന് പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു.
മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് കുര്യന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ സുധാകരന്‍ എ.കെ, വിനീത സജീവന്‍, സവിത റോയി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജനാര്‍ദ്ദനന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.അര്‍ജുന്‍ സാബു എന്നിവര്‍ സംസാരിച്ചു. ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍ വരുന്നതോടെ ആശുപത്രിയില്‍ വരുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി സൂക്ഷിക്കുകയും കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ ഈ വിവരങ്ങള്‍ ലഭ്യമാവുകയും, ചികിത്സ കൂടുതല്‍ കാര്യക്ഷമമാവുകയും ചെയ്യും.