KeralaLatest NewsLocal news
ഇടുക്കിയുടെ ടൂറിസം വികസനത്തിന് കരുത്ത് ആകുന്ന രീതിയിൽ റോഡുകളുടെ വീതി വർദ്ധിപ്പിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

അടിമാലി: ഇടുക്കിയുടെ ടൂറിസം വികസനത്തിന് കരുത്താകുന്ന രീതിയില്‍ റോഡുകളുടെ വികസനം നടന്നു വരികയാണെന്നും ഇനിയും വീതി വര്‍ധിപ്പിക്കേണ്ടുന്ന റോഡുകളുടെ വീതി വര്‍ധിപ്പിക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്നാറില്‍ പറഞ്ഞു. സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്ത് മുമ്പോട്ട് പോകും. ഇടുക്കി ജില്ലാ രൂപം കൊണ്ട ശേഷം സര്‍വ്വകാല റെക്കോഡില്‍ വിദേശ വിനോദ സഞ്ചാരികള്‍ എത്തിയ വര്‍ഷമാണ് കഴിഞ്ഞ വര്‍ഷമെന്നും മന്ത്രി മൂന്നാറില്‍ പറഞ്ഞു. മൂന്നാറിലെ അതിഥി മന്ദിരം ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.