
അടിമാലി: കൊച്ചി മൂന്നാർ ദേശീയപാതയുടെയും അടിമാലി കുമളി ദേശീയപാതയുടെയും അവലോകനയോഗം അടിമാലിയിൽ നടന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്നാണ് ആവിശ്യം. ദേശീയപാത നിർമ്മാണക്കിൽ പ്രദേശവാസികൾക്ക് ഉണ്ടായിട്ടുള്ള പരാതികൾ പരിഹരിച്ച് മുന്നോട്ടു പോകാമെന്ന് എൻഎച്ച് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പള്ളിവാസ മുതൽ വളരെ വരെയുള്ള ഭാഗത്തെ പരാതികൾ നേരിൽ കണ്ട് സന്ദർശിച്ചതിനു ശേഷം ഉടനടി പരിഹാരം കാണുമെന്ന് എംപി ഉറപ്പ് നൽകി . അടിമാലി കുമ്പിളി ദേശീയപാതയുടെ അലൈൻമെന്റ് ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്നും എംപി പറഞ്ഞു . അവലോകന യോഗത്തിൽ ഇടുക്കിഎംപി അഡ്വ. ഡീൻ കുര്യാക്കോസ് , എൻഎച്ച് ഡയറക്ടർ പി പ്രദീപ് മറ്റു ദേശീയപാത ഉദ്യോഗസ്ഥർ, പഞ്ചായത്ത് മെമ്പർമാർ , രാഷ്ട്രീയ നേതാക്കന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.