
അടിമാലി: അടിമാലി കുമളി ദേശീയപാതയുടെ നിലവിലെ അലൈൻമെന്റ് മാറ്റം വരുത്തണമെന്നാണ് ആവശ്യം. നിലവിൽ അമ്പലപ്പടി ഭാഗത്താണ് ദേശീയപാതയുടെ പ്രവേശനം. ഇത് വളവോടുകൂടിയുള്ള ഭാഗമായതും ഹൈസ്കൂൾ ബിഎഡ് കോളേജ്. തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇടമാണ്. രാവിലെയും വൈകുന്നേരവും ഈ ഭാഗങ്ങളിൽ വാഹനത്തിരക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. അമ്പലത്തിലെ ഉത്സവ സമയങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന ഒരിടമാണ്. ഇവിടെ ദേശീയപാത ആരംഭിക്കുമ്പോൾ കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നാണ് രാഷ്ട്രീയ കക്ഷികളു സംഘടനാ പ്രതിനിധികളും പ്രദേശവാസികളും മുൻപോട്ട് വയ്ക്കുന്നത്. പകരം മിനിപ്പടി ഭാഗത്തേക്ക് അലൈൻമെന്റ് മാറ്റം വരുത്തണമെന്നാണ് ആവശ്യം. നിലവിൽ ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അലൈൻമെന്റ് മാറ്റം വരുത്തുവാൻ ഉള്ള ശുപാർശ നൽകണമെന്നാണ് ആവശ്യപ്പെട്ടത് . എന്നാൽ നിലവിലെ അലൈൻമെന്റ് ചില വ്യക്തി താല്പര്യത്തിന് വേണ്ടിയാണെന്നുള്ള ആക്ഷേപം ഉയരുന്നുണ്ട് . ഇതിനെതിരെയാണ് ഹൈവേ സംരക്ഷണ സമിതി മുൻപോട്ട് വന്നിരിക്കുന്നത്.