
അടിമാലി: അടിമാലിയിൽ വാഹനാപകടത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകന് പരിക്ക്. അടിമാലി സ്വദേശിയും സുപ്രഭാതം ദിനപത്രത്തിൻ്റെ ലേഖകനുമായ പി എച്ച് നാസറിനാണ് പരിക്ക് സംഭവിച്ചത്. നാസർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാർ ഇടിക്കുകയായിരുന്നു. ഇന്നുച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. അടിമാലി അമ്പലപ്പടിക്ക് സമീപം ദേശിയപാതയിൽ വച്ച് നാസർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകിൽ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്നും നാസർ ദൂരേക്ക് തെറിച്ച് വീണു. വാഹനവും ഏതാനും മീറ്റർ ദൂരത്തേക്ക് തെറിച്ച് വീണു. അപകടത്തിൽ നാസറിൻ്റെ തലക്കും കൈക്കും പരിക്ക് സംഭവിച്ചു. അപകടം നടന്ന ഉടൻ പ്രദേശവാസികൾ നാസറിനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവശിപ്പിച്ചു.സംഭവത്തിൽ അടിമാലി പോലീസ് തുടർ നടപടി സ്വീകരിച്ചു.