
മൂന്നാര്‍: മൂന്നാര്‍ ലക്ഷ്മി വിരിപാറ റോഡിലൂടെ കാറില്‍ യുവാവിന്റെ സാഹസികയാത്ര. ഒരിടവേളക്ക് ശേഷമാണ് മൂന്നാറില്‍ നിന്നും വീണ്ടും സാഹസിക യാത്രയുടെ ദൃശ്യം പുറത്തു വരുന്നത്. മൂന്നാര്‍ ലക്ഷ്മി വിരിപാറ റോഡിലൂടെയായിരുന്നു കാറില്‍ യുവാവ് സാഹസികയാത്രക്ക് മുതിര്‍ന്നത്. കാറിന്റെ മുന്‍ഭാഗത്തെ ഡോറില്‍ കയറി ഇരുന്നായിരുന്നു യുവാവിന്റെ യാത്ര. പിന്നാലെയെത്തിയ വാഹനയാത്രികരാണ് യുവാവിന്റെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. നാളുകള്‍ക്ക് മുമ്പ് മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഇത്തരത്തില്‍ വാഹനത്തിലുള്ള സാഹസികയാത്ര ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. സമാന സംഭവങ്ങള്‍ വര്‍ധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടിയും പരിശോധനയും കടുപ്പിച്ചു.
നിയമലംഘകര്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടന്നിരുന്നു.ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതിന് ശേഷം സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.ഏറെ നാളുകള്‍ക്ക് ശേഷമാണിപ്പോള്‍ യുവാവ് സാഹസികയാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.