
അടിമാലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മറ്റി പദയാത്രയുമായി രംഗത്ത് വന്നിട്ടുള്ളത്.നിര്‍മ്മാണ നിരോധനവും, മൂന്നാര്‍ ഏരിയ ഹില്‍ അഥോറിറ്റിയും, ദുരന്തനിവാരണ നിയമവും, റിസര്‍വ്വ് ഫോറസ്റ്റ് വിജ്ഞാപനവും മലയോര ജനതയുടെ കൂടിയിറക്കത്തിന് ആക്കം കൂട്ടുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആരോപിക്കുന്നു.മാങ്കുളത്തെ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ വിതരണം ചെയ്ത ഭൂമിക്ക് പട്ടയം ലഭ്യമാക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മലയോര ഹൈവേയുടെ അലൈന്‍മെന്റില്‍ നിന്നും മാങ്കുളം പഞ്ചായത്തിനെ പൂര്‍ണ്ണമായി ഒഴിവാക്കി. ഇത്തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ തുറന്നുകാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് നാളെ വിരിപാറയില്‍ നിന്നും മാങ്കുളത്തേക്ക് പദയാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഇ ജെ ജോസഫ് നയിക്കുന്ന പദയാത്ര നാളെ വിരിപാറയില്‍ നിന്നാരംഭിച്ച് മാങ്കുളത്ത് സമാപിക്കും. പദയാത്രയുടെ ഉദ്ഘാടനം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലക്കന്‍ നിര്‍വ്വഹിക്കും. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. പദയാത്രയുടെ സമാപന സമ്മേളനം എ ഐ സി സി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്റെയും കര്‍ഷക കോണ്‍ഗ്രസിന്റെയും മറ്റിതര പോഷകസംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കും. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ഇ ജെ ജോസഫ്, ഐ.ന്‍.ടി യു സി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ജോണ്‍സി ഐസക്, സണ്ണി വരിക്കയില്‍ എന്നിവര്‍ പങ്കെടുത്തു.